ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ അവരുടെ വീടുകളിലേക്ക് എത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
വണ്ടാനത്തെ പൊതുദര്‍ശനത്തിന് ശേഷം ആംബുലന്‍സുകളില്‍ വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
മലപ്പുറം സ്വദേശി ദേവാനന്ദിൻ്റെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ അരംഭിച്ചിട്ടുണ്ട്. പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ആദ്യം നടത്തിയേക്കും.
അതേസമയം അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു.
കാലാവസ്ഥ ആകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. വാഹനത്തിന്റെ കാലപ്പഴക്കവും അധികമാളുകള്‍ സഞ്ചരിച്ചതും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്