താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ.എസ്. രാധാകൃഷ്ണൻ

JULY 12, 2026, 5:30 AM

തിരുവനന്തപുരം: താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണൻ രംഗത്ത്.

തന്ത്രി കണ്ഠരര് മോഹനരെ അനാശാസ്യ പ്രവർത്തനത്തിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജീവര് വ്യാജ രേഖ ചമച്ച് സ്വർണക്കൊള്ള നടത്തിയ രണ്ടു കേസുകളിലെ പ്രതിയാണ്.ശബരിമല ക്ഷേത്രത്തിനും ഭക്തർക്കും ഇത്രയേറെ അവമതിപ്പുണ്ടാക്കിയ കുടുംബം വേറെയില്ലെന്നും കെ.എസ്. രാധാകൃഷ്ണൻ പറ‍ഞ്ഞു.

ശബരിമല പ്രതിഷ്ഠയുടെ പിതൃ സ്ഥാനം തന്ത്രിക്ക് ആണെന്നാണ് അവകാശവാദം. അങ്ങനെയെങ്കിൽ പുത്ര ഹത്യക്ക് കൂട്ടുനിന്ന പിതാവ് എന്ന ദുഷ്പേര് രാജീവരർക്ക് ലഭിക്കും. യോഗ്യതകൾ നോക്കാതെ കുടുംബ പാരമ്പര്യം നോക്കി ആരെയും നിയമിക്കേണ്ട ബാധ്യത ബോർഡിനില്ലെന്നും കെ.എസ്. രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam