തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നീന്തല്‍ക്കുളത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചതായി റിപ്പോർട്ട്. കുശര്‍കോട് സ്വദേശികളായ ആരോമല്‍ (13),സിനില്‍ (14) എന്നിവരാണ് മരിച്ചത്.
വേങ്കവിളയിലെ നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും എന്നാണ് ലഭിക്കുന്ന വിവരം. പൂട്ടിയിട്ടിരുന്ന സ്വിമ്മിംഗ് പൂളിന്റെ മതില്‍ ഏഴംഗസംഘം ചാടികടക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്