'ശബരിമലയിൽ ഏത് പൂവ് ഉപയോഗിക്കണം എന്ന് പറയുന്നതുപോലും ഹൈക്കോടതിയാണ്, ദേവസ്വത്തിനും സർക്കാരിനും റോളില്ലാത്ത സാഹചര്യം'; രൂക്ഷവിമർശനവുമായി മുരളീധരൻ

JULY 12, 2026, 1:17 AM

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഹൈക്കോടതിക്കെതിരേ രൂക്ഷവിമർശനവുമായി ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ശബരിമലയിൽ ദേവസ്വത്തിനും സർക്കാരിനും റോളില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഏത് പൂവ് ഉപയോഗിക്കണം എന്ന് പറയുന്നതുപോലും ഹൈക്കോടതിയാണ്. എല്ലാ കാര്യത്തിലും കോടതി ഇടപെട്ടാൽ പിന്നെ ഭക്തജനങ്ങൾക്ക് എന്തെങ്കിലും റോളുണ്ടോ എന്നും അദ്ദേഹം ആരോപിച്ചു.

ദേവസ്വത്തിന് നൽകുന്ന ഫണ്ട് ഓഡിറ്റ് ചെയ്യാനുള്ള അധികാരം ഹൈക്കോടതിക്കുണ്ട്. എന്നാൽ, ഗുരുവായൂർ ദേവസ്വത്തിലേക്ക് കമ്മീഷനെ നിയമിക്കാനോ മറ്റു കാര്യങ്ങൾക്കോ ഒന്നും കോടതിക്ക് യഥാർത്ഥത്തിൽ അവകാശമില്ല.

ക്ഷേത്രങ്ങളുടെ കാര്യത്തിൽ അമിതമായ കോടതി ഇടപെടൽ വേണോ എന്ന് ചിന്തിക്കേണ്ട സമയമാണിത്. ഇതുസംബന്ധിച്ച ചർച്ച നിയമസഭയിൽ തുടങ്ങിവെച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു. 

vachakam
vachakam
vachakam

ശബരിമലയുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത് ദേവസ്വം ബോർഡുകളോ സർക്കാരോ അല്ലെന്നും കോടതി മുഖാന്തിരമാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ  പൊതുപരിപാടിയിലും അദ്ദേഹം കോടതിക്കെതിരേ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam