യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പിറന്നാൾ ആഘോഷിച്ച സംഭവം; ഇൻസ്പെക്ടറെ സ്ഥലം മാറ്റി

JUNE 26, 2025, 7:52 PM

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസുകാര്‍ക്കൊപ്പം കൊടുവള്ളി  പൊലീസ് സ്റ്റേഷനിൽ പിറന്നാൾ ആഘോഷിച്ച  ഇൻസ്പെക്ടറെ സ്ഥലം മാറ്റി.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽവെച്ച് നടന്ന പിറന്നാളാഘോഷം വിവാദമായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പുറത്തു വിട്ടത്.  ഇൻസ്പെക്ടർ കെ പി അഭിലാഷിനാണ് കോഴിക്കോട് ക്രെെംബ്രാഞ്ച് ഡിക്ടക്റ്റീവ് ഇൻസ്പെക്ടറായി മാറ്റം ലഭിച്ചത്.

vachakam
vachakam
vachakam

‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ട് നൽകിയാണ് യൂത്ത് കോൺഗ്രസ് നേതാവ് വീഡിയോ റീൽസ് പങ്കുവെച്ചത്. മെയ് 30നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.  അഭിലാഷിനെതിരെ താമരശേരി ഡിവൈഎസ്പിക്ക് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. 

എന്നാൽ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ബന്ധമില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹിന്റെ പ്രതികരണം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam