നടുറോഡിൽ യുവതിയുടെ കെെ വെട്ടിമാറ്റിയ സംഭവം; രണ്ടാം ഭർത്താവ് പിടിയിൽ

JULY 22, 2026, 10:08 AM

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ചാവടിമുക്കില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ടാം ഭര്‍ത്താവ് പിടിയിൽ.സംഭവശേഷം ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി അനുവിനെയാണ് പൊലീസ് പിടികൂടിയത്.കടയ്ക്കാവൂര്‍ സ്വദേശി വിജിയെയാണ് രണ്ടാം ഭര്‍ത്താവ് വെട്ടുകത്തി ഉപയോഗിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ചത്.

കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്നാണ് നാട്ടിലെത്തിയത്. ശേഷം പ്രതി ജോലി ചെയ്യുന്ന വര്‍ക്‌ഷോപ്പിലേക്ക് പോയി. അവിടെ എത്തിയ ശേഷം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും തുടര്‍ന്ന് പ്രതി വര്‍ക്‌ഷോപ്പില്‍ ഉണ്ടായിരുന്ന വെട്ടുകത്തിയെടുത്ത് വിജിയുടെ തലക്കും കൈകളിലും വെട്ടുകയായിരുന്നു.

ആക്രമണത്തിൽ വിജിയുടെ ഒരുകൈ പൂര്‍ണ്ണമായും അറ്റുപോയെന്നാണ് പുറത്തുവരുന്ന വിവരം.ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam