'ജിയോണ ജെയിംസിനെ ശുപാർശ ചെയ്തത് ഞാനാണ്'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി

JULY 18, 2026, 6:04 AM

തിരുവനന്തപുരം: വിവാദ പ്ലീഡര്‍ നിയമനത്തില്‍ കെ ബാബു വെളുപ്പെടുത്തിയ ആ എം പി ഡീൻ കുര്യക്കോസ്. ഡീന്‍ കുര്യാക്കോസ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അഡ്വക്കേറ്റ് ജിയോണ ജെയിംസിനെ ശുപാർശ ചെയ്തത് താനെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. 2022 മുതൽ ജീയോണ ലോയേഴ്സ് കോൺഗ്രസ് അംഗമാണ്. യോഗ്യത നോക്കിയാണ് പരിഗണിച്ചിരിക്കുന്നത്. നൂറുശതമാനവും ബോധ്യമുള്ളത് കൊണ്ടാണ് ശുപാർശ ചെയ്തത് എന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമനം നടത്തിയത് യുവ എം പി ശുപാര്‍ശ ചെയ്തത് കൊണ്ടാണെന്നുമായിരുന്നു കെ ബാബുവിൻ്റെ വെളിപ്പെടുത്തൽ. നിയമനത്തില്‍ കെഎസ്‌യുവിന് അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്നും പക്ഷെ അതില്‍ ഒരു നിയമനത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കില്ലെന്നും അദേഹം പറഞ്ഞു. ഇതില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും അദേഹം ചോദിച്ചിരുന്നു.

അതേസമയം, എസ്എഫ്‌ഐയിൽ സജീവമായിരുന്ന വ്യക്തികള്‍ക്ക് നിയമനം നല്‍കിയതില്‍ കെഎസ്‌യു ശക്തമായി പ്രതിഷേധിക്കുകയും ചോദ്യമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ കെഎസ്‌യുവിലെ ഒരു വിഭാഗം നിയമനത്തെ അനുകൂലിച്ചിരുന്നു. നിയമനം ലഭിച്ച വ്യക്തികള്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അനുകൂലിച്ചത്. കോൺഗ്രസ് അനുകൂല സംഘടനയിൽ പ്രവർത്തിക്കുന്നവർക്ക് ശുപാർശ ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇവർ വാദിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam