ആലപ്പുഴ: ദേശീയപാതയിൽ കളർകോട് ഭാഗത്ത് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ കാർ അമ്പലപ്പുഴ കക്കാഴം സ്വദേശി ഷമിൽ ഖാന്റേതാണ് എന്ന് സ്ഥിതീകരണം. കാർ വാടകയ്ക്ക് കൊടുക്കുന്നയാളാണ് ഉടമ.
വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനൽകിയതെന്നാണ് ഷമിൽ മാദ്ധ്യമങ്ങളോട് പറയുന്നത്. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാറാണ് കാറിനായി ബന്ധപ്പെട്ടത്. ജബ്ബാറും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്നാണ് കാർ കൊണ്ടുപോയതെന്നാണ് ഷമിൽ ഖാൻ പ്രതികരിച്ചത്.
'സിനിമയ്ക്ക് പോയിവരാമെന്ന് പറഞ്ഞാണ് കാർ എടുത്തുകൊണ്ടുപോയത്. വാടകയ്ക്ക് കൊടുത്തതല്ല. സുഹൃത്തായതിന്റെ പേരിൽ സിനിമയ്ക്ക് പോവാൻ കൊടുത്തുവിട്ടതാണ്. മുഹമ്മദ് ജബ്ബാറിനെയാണ് പരിചയം. ജബ്ബാറിന്റെ ചേട്ടൻ മിഷാൽ തിരുവനന്തപുരത്ത് എൻജിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുള്ളിയുമായി പരിചയമുണ്ട്. അങ്ങനെ കൊടുത്തുവിട്ടതാണ്. ഏഴര കഴിഞ്ഞാണ് കൊണ്ടുപോയത്. രാത്രി 10 മണിക്കാണ് അപകടവിവരം അറിഞ്ഞത്. ഒന്ന് സഹായിച്ചതാണ്. അതിങ്ങനെ ആവുമെന്ന് ആരും കരുതിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ഇത് അറിഞ്ഞപ്പോൾ മുതൽ ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങാൻ പറ്റും. പിള്ളേരായിട്ട് ചോദിച്ചപ്പോൾ എങ്ങനെ കൊടുക്കാതിരിക്കും എന്ന് ഓർത്തുകൊടുത്തുപോയതാണ്. ചുരുങ്ങിയ ദിവസമാണെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു. അതാണ് കൊടുത്തുവിട്ടത്. അവന്റെ മുഖം ഇപ്പോഴും മനസിൽ മറയാതെ നിൽകുകയാണ് എന്നും ഷമിൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്