മന്ത്രിസ്ഥാനം ആരോടും ചോദിച്ചിട്ടില്ല, തീരുമാനിച്ചാൽ സ്വീകരിക്കും: ജി. സുധാകരൻ

MAY 16, 2026, 9:28 AM

ആലപ്പുഴ: പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിസ്ഥാനം ലഭിക്കുന്നതിനായി താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് നിയുക്ത എം.എൽ.എ. ജി. സുധാകരൻ. മുൻപ് രണ്ട് തവണ മന്ത്രിയായപ്പോഴും താൻ സ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടല്ല ലഭിച്ചതെന്നും പാർട്ടി തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. 


മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ അത് സ്വീകരിക്കുമെന്നും എന്നാൽ യുഡിഎഫ് നേതൃത്വത്തിൽ നിന്ന് ആരും ഇതുവരെ ഇക്കാര്യം തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

vachakam
vachakam
vachakam


"മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമോ എന്നൊന്നും എനിക്കറിയില്ല. എന്നോട് ആരും സംസാരിച്ചിട്ടില്ല. ചർച്ച നടന്നിട്ടുണ്ടോ എന്നും അറിയില്ല, ഞാൻ ആ കമ്മിറ്റിയിലില്ലല്ലോ. രണ്ട് തവണ മന്ത്രിയായപ്പോഴും ഞാൻ ആവശ്യപ്പെട്ടിട്ടല്ല, തീരുമാനിച്ച് തരികയായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കുകയാണെങ്കിൽ സ്വീകരിക്കും. അതിനുള്ള നന്ദിയുമുണ്ടാകും. ഇല്ലെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല" - ജി. സുധാകരൻ പറഞ്ഞു.


vachakam
vachakam
vachakam

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകി. വെള്ളാപ്പള്ളിയോട് വിരോധമുള്ള ചിലർ എഴുതിപ്പിടിപ്പിക്കുന്ന വാർത്തകളാണിത്. യുഡിഎഫിലെ ആളുകൾക്കോ മാധ്യമങ്ങൾക്കോ വിരോധമുണ്ടെങ്കിൽ അത് തന്റെ പേരിൽ തീർക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam