തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കിടെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് 50-ലേറെ എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നും ഭൂരിപക്ഷമുണ്ടെങ്കിൽ അദ്ദേഹം തന്നെ മുഖ്യമന്ത്രിയാകണമെന്നും കെ.പി.സി.സി വക്താവ് അനിൽ ബോസ് വ്യക്തമാക്കി.
എം.എൽ.എമാരുടെ താല്പര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെ.സിക്കെതിരെ സോഷ്യൽ മീഡിയയിൽ വി.ഡി. സതീശൻ അനുകൂലികൾ സൈബർ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എവിടെ മത്സരിച്ചാലും കെ.സിയെ തോൽപ്പിക്കുമെന്ന തരത്തിലുള്ള കമന്റുകൾ രാഹുൽ ഗാന്ധിയുടെയും കെ.സിയുടെയും ഫേസ്ബുക്ക് പേജുകളിൽ നിറയുകയാണ്.
മറുഭാഗത്ത്, എം.എൽ.എമാരുടെ പിന്തുണയെച്ചൊല്ലിയുള്ള അവകാശവാദങ്ങൾ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങളും ശക്തമാക്കിയിട്ടുണ്ട്. കെ.സി പക്ഷം പറയുന്ന കണക്കുകൾ തെറ്റാണെന്നും തങ്ങൾക്ക് 35-ഓളം എം.എ.ൽഎമാരുടെ പിന്തുണയുണ്ടെന്നുമാണ് സതീശൻ പക്ഷത്തിന്റെ വാദം.
ചെന്നിത്തലയ്ക്കും 23 പേരുടെ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. ഹൈക്കമാൻഡ് പ്രതിനിധികളായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം.എൽ.എമാരെ നേരിട്ട് കണ്ട് അഭിപ്രായം തേടിയതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് സതീശൻ-ചെന്നിത്തല പക്ഷങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
