കൊച്ചി: 20 കോടി രൂപയുടെ ഹണി ട്രാപ്പ് കേസിൽ കൊച്ചിയിൽ ദമ്പതികൾ അറസ്റ്റിൽ. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്.
തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു.
പരാതിക്കാരന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത. രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയിൽ നിന്ന് ദമ്പതികൾ പണം തട്ടിയത്.
30 കോടി രൂപയാണ് ദമ്പതികൾ ഐടി വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറിയെന്നും പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
സുരേഷ് ഗോപിക്ക് ആശ്വാസം; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി തള്ളി
പി.കെ ശശിക്കെതിരെ രേഖ കൃത്രിമം ആരോപണം; റിപ്പോർട്ട് തേടി കോടതി