എന്തൊരു നാണക്കേട്; ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ ചിക്കൻ കുറഞ്ഞുപോയതിന് തമ്മിൽ തല്ലി ഹോം ഗാര്‍ഡുകള്‍

SEPTEMBER 18, 2025, 8:23 AM

കൊച്ചി: ട്രാഫിക് പൊലീസ് സ്റ്റേഷനിലെ വിരമിക്കല്‍ പാര്‍ട്ടിയില്‍ ഹോം ഗാര്‍ഡുകള്‍ തമ്മിൽ തല്ല്. പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്. ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ തല്ലിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഒരാള്‍ ചിക്കന്‍ കഷ്ണങ്ങള്‍ അധികമായി എടുത്തപ്പോള്‍ അടത്തയാള്‍ക്ക് കുറച്ചാണ് കിട്ടിയത് എന്നും  ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. 

വഴക്കിനിടെ രാധാകൃഷ്ണന് തലയ്ക്ക് പരിക്കേറ്റു. പിന്നാലെ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam