കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതെന്ന ആരോപണത്തിന് തെളിവുകൾ ഹാജരാക്കാൻ മാത്യു കുഴൽനാടന് സാധിച്ചില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അന്വേഷണം നടത്താനുള്ള മതിയായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ല എന്നും കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്ത് നൽകിയെന്ന ആരോപണം തെളിയിക്കാനായില്ലെന്നും ആണ് കോടതി വിധിയിൽ വ്യക്തമാക്കുന്നത്.
അതേസമയം ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിൽ മേൽനടപടികൾ അനുവദിക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകൾ പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചു.
എന്നാൽ അയഞ്ഞ കടലാസ്സ് കഷണങ്ങളെ തെളിവായി കണക്കാക്കാൻ ആകില്ലെന്ന് പറഞ്ഞ ഹൈക്കോടതി പുതിയ തെളിവുകൾ ലഭിച്ചാൽ ഹർജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്