തിരുവനന്തപുരം: കേരളത്തിലും മാഹിയിലും വരും ദിവസങ്ങളില്‍ കാലാവസ്ഥ പ്രക്ഷുബ്ധമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ മെയ് 14 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനെക്കുറിച്ചും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശ്രീലങ്കന്‍ തീരത്തിനും മന്നാര്‍ ഉള്‍ക്കടലിനും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴിയാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം. ഇതിന് പുറമെ, കര്‍ണാടക മുതല്‍ തമിഴ്‌നാട് വഴി മന്നാര്‍ ഉള്‍ക്കടല്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് കേരളത്തിലെ മഴയുടെ തീവ്രത വര്‍ധിപ്പിച്ചേക്കാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കാലാവസ്ഥ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെയ് 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കന്യാകുമാരി, മന്നാര്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും കടലില്‍ പോകുന്നത് നിരോധിച്ചു. നിലവില്‍ കടലിലുള്ള തൊഴിലാളികള്‍ അടിയന്തരമായി സുരക്ഷിത തീരങ്ങളിലേക്ക് മടങ്ങണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
