കോൺഗ്രസ് നേതാവിനെതിരായ പീഡന പരാതി; ഗുരുതര ആരോപണങ്ങളുമായി അതിജീവിത

MARCH 27, 2026, 6:37 AM

പാലക്കാട്: കോൺഗ്രസ് നേതാവും കൗൺസിലറുമായ പ്രശോഭിനെതിരായ പീഡന പരാതിയിൽ ഗുരുതര ആരോപണങ്ങളുമായി അതിജീവിത രംഗത്ത്. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് യുവതി വ്യക്തമാക്കി. പീഡന ദൃശ്യങ്ങൾ ഉൾപ്പെടെ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

അതേസമയം ഗർഭിണിയായപ്പോൾ ഗുളികകൾ വാങ്ങി നൽകി ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചതായും, സംഭവവുമായി ബന്ധപ്പെട്ട് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്നും അതിജീവിത ആരോപിച്ചു. ഈ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് താൻ മുഖ്യമന്ത്രിക്കും എസ്‌പിക്കും പരാതി നൽകിയതെന്നും യുവതി കൂട്ടിച്ചേർത്തു.

എന്നാൽ ആരോപണ വിധേയനായ കൗൺസിലർ പ്രശോഭ് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. സംഭവം പുറത്തുവന്നതോടെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് വിഷയത്തിൽ രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ചർച്ചകൾ ശക്തമാകുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam