ആശമാർക്ക് മുൻകൂറായി  ഓണറേറിയം അനുവദിച്ച് സർക്കാർ 

JUNE 22, 2025, 2:36 AM

തിരുവനന്തപുരം: ആശാവർക്കർമാർക്ക് ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക മുൻകൂറായി അനുവദിച്ച് സർക്കാർ. 

ആറ് മാസത്തെ തുക മുൻകൂർ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാനത്തെ 26125 ആശാ വർക്കർമാർക്ക് 7000 രൂപ പ്രതിമാസം കിട്ടുന്ന വിധത്തിലാണ് സർക്കാർ തുക അനുവദിച്ചിട്ടുള്ളത്. 

vachakam
vachakam
vachakam

അതിൽ പകുതി തുകയാണ് സർക്കാർ ഇപ്പോൾ അനുവദിച്ചിച്ചിട്ടുള്ളത്. എൻഎച്ച്എമ്മിന് സർക്കാരിൽ നിന്ന് അനുവദിക്കുന്ന തുക ആശമാർക്ക് വിതരണം ചെയ്യുകയാണ് പതിവ്. 

ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിന് ഒപ്പം നിലവിലെ തുക വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam