പതിന്നാലുവയസ്സുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. അണക്കര ചെല്ലാര്‍കോവില്‍ ചിറയ്ക്കല്‍ റോബിന്റെ മകള്‍ പൗളിന്‍ അന്നയെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടി സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെത്തുടര്‍ന്ന് കൂട്ടുകാര്‍ കളിയാക്കിയിരുന്നു. ഇതിനുശേഷം കുട്ടി വീട്ടിലെത്തിയപ്പോള്‍ ജോലി ചെയ്യാത്തതിന് വീട്ടുകാർ വഴക്കും പറഞ്ഞു. ഇതോടെ കുട്ടി വീട്ടിനുള്ളിലേക്ക് ഓടിപ്പോയി.
അല്‍പ്പസമയത്തിനുശേഷം വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വണ്ടന്‍മേട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്