കാസർകോട്: പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിൽ കാസർകോട് നാലാംമൈലിൽ നാല് പേർക്ക് വെട്ടേറ്റു. ഇബ്രാഹിം സൈനുദീൻ, ഫവാസ്,അബ്ദുൽ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്.
ഇന്നലെ (ഏപ്രിൽ 6) രാത്രിയാണ് സംഭവമുണ്ടായത്. ഒരു സംഘം യുവാക്കൾ നാലാം മൈലിൽ പടക്കം പൊട്ടിക്കുന്നത് പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്തതിന് പിന്നാലെ നാട്ടുകാരും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. പിരിഞ്ഞുപോയ യുവാക്കളുടെ സംഘം കൂടുതൽ പേരുമായി വീണ്ടുമെത്തുകയും ആയുധങ്ങളുമായി പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.
ആക്രമണത്തിൽ മൊയ്തീൻ, മിഥിലാജ് , അസറുദ്ദീൻ എന്നിവരെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്