ഓണറേറിയം വർധന പ്രഖ്യാപിക്കുംവരെ സമരം തുടരുമെന്ന് ആശമാർ 

APRIL 7, 2025, 7:51 AM

തിരുവനന്തപുരം: ഓണറേറിയം വർധനയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  സെക്രട്ടറിയേറ്റിന് മുന്നിൽ തുടരുന്ന ആശാ പ്രവർത്തകരുടെ സമരം തുടരും. ഓണറേറിയം വർധന പ്രഖ്യാപിക്കണമെന്നും അതുണ്ടാവാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദൻ വ്യക്തമാക്കി. 

തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ സമരസമിതിയാണ് ഇക്കാര്യം അറിയിച്ചത്. 

മോണിറ്ററി ബെനിഫിറ്റ് ഉണ്ടെങ്കിലേ ഞങ്ങൾ സമരം അവസാനിപ്പിക്കൂ എന്ന് തങ്ങൾ മന്ത്രിയെ അറിയിച്ചു. ഓണറേറിയം വർധനയുണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് പറഞ്ഞപ്പോൾ ആരോഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് തൊഴിൽമന്ത്രി പറഞ്ഞതായും സമരസമിതി പറഞ്ഞു. 

vachakam
vachakam
vachakam

 തങ്ങളുടെ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള നിവേദനം കൊടുക്കുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം. കഴിഞ്ഞതവണത്തെ ചർച്ചയുടെ മിനിട്സ് മന്ത്രി വായിച്ചു കേൾപ്പിച്ചു. കമ്മിറ്റിയെ നിയോഗിച്ച് മൂന്നുമാസത്തിനകം ചില കാര്യങ്ങൾ ശരിയാക്കാം എന്നും തത്വത്തിൽ ഓണറേറിയം വർധന അം​ഗീകരിക്കുന്നുണ്ടെന്നും മിനിട്സിൽ പറയുന്നതായും അതിനാൽ സമരം അവസാനിപ്പിച്ചുകൂടേയെന്ന് മന്ത്രി ചോദിച്ചതായും വി.കെ സദാനന്ദൻ പറഞ്ഞു.   


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam