ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറും അമ്മയും വീട്ടില്‍ മരിച്ച നിലയില്‍

JANUARY 30, 2024, 6:01 PM

മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നമംഗലം പയിമ്പ്ര സ്വദേശി എഴുകളത്തില്‍ ഷിംജു(36), മാതാവ് ശാന്ത(65) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിംജു തൂങ്ങിമരിച്ച നിലയിലും, അമ്മ ശാന്തയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു. 

ഇന്ന് രാവിലെയോടെ ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ഉടൻ തന്നെ ഇവർ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഷിംജുവും അമ്മയും അച്ഛന്‍ അപ്പുക്കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. 

ഷിംജുവിന്റെ സഹോദരി ഷിംന വിവാഹ ശേഷം ഭര്‍തൃവീട്ടിലാണ്. അപ്പുക്കുട്ടി ഈ സമയത്ത് ഷിംനയുടെ വീട്ടിലായിരുന്നു. 2018ല്‍ അഗ്നിരക്ഷാ സേനയില്‍ ജോലിയില്‍ പ്രവേശിച്ച ഷിംജുവിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷത്തോളമായി മുക്കം അഗ്നിരക്ഷാ നിലയത്തില്‍ ജോലി ചെയ്തു വരികയാണ്. ശാന്ത അസുഖബാധിതയായിരുന്നു എന്നാണ് പുറത്തു വരുന്ന സൂചന.

vachakam
vachakam
vachakam


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam