കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വിദ്യാർഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചു

NOVEMBER 28, 2025, 10:23 PM

പാലക്കാട്: യാക്കര പുഴപ്പാലത്തിൽ സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചതായി റിപ്പോർട്ട്. പട്ടികവർഗ വകുപ്പാണ് വിദ്യാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ചത്.

അതേസമയം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 അപേക്ഷകരിൽ 11 പേർക്കായി 45,000 രൂപയാണ് അനുവദിച്ചത്. എസ്എസ്എൽസി പ്ലസ്‌ടു പരീക്ഷകളിൽ ലഭിച്ച ഗ്രേഡ് അനുസരിച്ചുള്ള തുക അടുത്ത ദിവസം തന്നെ വിദ്യാർഥികളുടെ അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് പട്ടികവർഗ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം യാക്കര പുഴ പാലത്തിന് സമീപം ആണ് അപേക്ഷകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാട് വെട്ടിത്തിളിക്കുന്നതിനിടയിൽ കെഎസ്ഇബി ജീവനക്കാർക്ക് ആയിരുന്നു അപേക്ഷകൾ ലഭിച്ചത്. സംഭവത്തിൽ സംഭവത്തിൽ പട്ടികവർഗ വകുപ്പിൻ്റെ അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam