തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കുട്ടിയുടെ പിതാവ് അറസ്റ്റിൽ. വർക്കലയിലാണ് സംഭവം. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ട് വർഷം മുൻപ് ശാരീരിക ഉപദ്രവം സഹിക്കാനാവാതെ പ്രതിയുടെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് അച്ഛൻറെ സഹോദരിയുടെ സംരക്ഷണയിലായിരുന്നു കുട്ടി.
സഹോദരിയോടൊപ്പം താമസിച്ചിരുന്ന പ്രതി മദ്യലഹരിയിൽ എത്തി കുട്ടിയെയും ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചതോടെയാണ് പ്രതിയുടെ സഹോദരി വർക്കല പൊലീസിൽ പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്