കൊച്ചി: എറണാകുളത്ത് കിടപ്പുരോഗിയെ കുടുംബം വഴിയിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്. തൃശ്ശൂർ സ്വദേശി ഷംസുദ്ദീനെയാണ് ബന്ധുക്കൾ വഴിയിൽ ഉപേക്ഷിച്ചത്. തൃശ്ശൂർ മതിലകം സ്വദേശിയാണ് ഷംസുദ്ദീന്. എറണാകുളം നോർത്ത് പാലത്തിന് താഴെയാണ് ഷംസുദ്ദീൻ ബന്ധുക്കൾ ഉപേക്ഷിച്ചത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം സഹോദരന്മാരാണ് ഷംസുദ്ദീനെ ഉപേക്ഷിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിലവിൽ ഷംസുദ്ദീനെ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളെ ഉടനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ഷംസുദ്ദീനെ വഴിയിൽ ഉപേക്ഷിച്ചവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്