സെക്രട്ടേറിയറ്റിൽ ജീവനക്കാരി സ്ഥലംമാറിയതിനുപിന്നാലെ ശുദ്ധികലശം; SC/ST കമ്മിഷൻ റിപ്പോർട്ടുതേടി

JUNE 12, 2025, 10:30 PM

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ ഓഫീസ് അറ്റെന്‍ഡറായ പട്ടികജാതിയില്‍പ്പെട്ട ജീവനക്കാരി സ്ഥലംമാറിയതിന് പിന്നാലെ സെക്രട്ടേറിയറ്റില്‍ ശുദ്ധികലശം നടത്തിയതായി പരാതി.

 ഭരണപക്ഷ സംഘടനാംഗവും സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമായ വ്യക്തിയാണ് ഇത്തരത്തിലുള്ള ജാതി അധിക്ഷേപം നടത്തിയതെന്നാണ് ജീവനക്കാരിയുടെ പരാതി. ഇതുസംബന്ധിച്ച് അസിസ്റ്റന്റിനെതിരേ എസ്സിഎസ്ടി കമ്മിഷനു പരാതി നല്‍കി.

ദേവസ്വം സെക്രട്ടറി ഓഫീസിലേക്കു സ്ഥലംമാറിയപ്പോള്‍ താന്‍ ഉപയോഗിച്ചിരുന്ന മേശയും കസേരയും വൃത്തിയാക്കിയതായി അറിഞ്ഞതിനെത്തുടര്‍ന്നാണ് ജീവനക്കാരി കമ്മിഷനു പരാതിപ്പെട്ടത്.

vachakam
vachakam
vachakam

എന്നാല്‍, ഇത്തരത്തില്‍ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് ഭരണപക്ഷ അസോസിയേഷന്‍ അറിയിച്ചു. മേയ് 30-ന് കമ്മിഷനു ലഭിച്ച പരാതി, 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ട് പൊതുഭരണവകുപ്പ് സെക്രട്ടറിക്കു കൈമാറി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam