പെരുമ്പാവൂരിൽ മത്സരിക്കാൻ താൻ യോഗ്യനെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമാണ്. ജനാധിപത്യ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തും.
തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. പെരുമ്പാവൂർ മണ്ഡലത്തിൽ താൻ മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. കെപിസിസി പറഞ്ഞത് താൻ പെരുമ്പാവൂരിൽ മത്സരിക്കണം എന്നാണ്. കെ സി വേണുഗോപാലുമായി വിശദമായി സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ വീണ്ടും കാണുമെന്നും എൽദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.
അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. രണ്ട് സിറ്റിംഗ് സീറ്റുകളിൽ അവസാനഘട്ടത്തിലും ചർച്ച. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം.
ചർച്ചകൾക്കായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഡൽഹിയിൽ എത്തി. എൽദോസും, ഐസി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിക്കുന്നത്.
ഇരുവർക്കുമെതിരെ നിലവിൽ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനിൽക്കുന്നത്. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാൽപാറ ദുരന്തം: മർകസ് സംഘം മരണ വീടുകൾ സന്ദർശിച്ചു
മൂഴിക്കല്‍ കൊലപാതകം: കിണറ്റില്‍ കണ്ടെത്തിയ ഫോണുകള്‍ വഴിത്തിരിവാകുന്നു; ബന്ധുക്കളുടെ പങ്കിനെക്കുറിച്ച് സംശയം
'കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി'; മന്ത്രി കെ രാജനെ
കെ സുധാകരന്റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു