പാലക്കാട്: മണ്ണാര്‍ക്കാട് വയോധിക ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവർക്കും വാർദ്ധക്യ സഹജമായ അസുഖങ്ങളുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
മണ്ണാർക്കാട് ശിവൻകുന്ന് അംഗൻവാടിക്ക് സമീപം അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ ( 86) ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് മരിച്ചത്.
ഇളയ മകൻ രാജൻ തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
