തിരുവനന്തപുരം: സ്‌കൂള്‍ പരീക്ഷാ ചോദ്യക്കടലാസ് തയ്യാറാക്കുന്ന രീതി നവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇപ്പോള്‍ രൂപവത്കരിച്ച ആറംഗസമിതി ഇക്കര്യം പരിഗണിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചോദ്യക്കടലാസ് ചോര്‍ത്തുന്നതും പരസ്യപ്പെടുത്തുന്നതും കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും അത് ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമിക ധാര്‍മികത പുലര്‍ത്താത്തവരെ സമൂഹം തന്നെ തിരിച്ചറിഞ്ഞ് പുറത്ത് കൊണ്ടുവരണം.
ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ യുട്യൂബ് ചാനലുകാര്‍ നടത്തിയ പ്രതികരണങ്ങള്‍ക്ക് മറുപടിപറയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്