ജിംനേഷ്യത്തിൻ്റെ മറവിൽ ലഹരി കച്ചവടം; മൂന്ന് പേർ പിടിയിൽ

JULY 17, 2026, 10:33 PM

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം നടത്തിയ മൂന്ന് പേർ പിടിയിൽ.200 ഗ്രാമിലധികം എംഡിഎംഎ ആണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്.

'ബാക്ക് ടു ഫിറ്റ്‌നസ്' എന്ന പേരിലുള്ള ജിംനേഷ്യത്തിലാണ് സംഭവം. 200 ഗ്രാം എംഡിഎംഎക്ക് പുറമെ കഞ്ചാവും സംഘത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഏകദേശം പത്ത് ലക്ഷം രൂപ വിപണി വില വരുന്ന എംഡിഎംഎ ഇവരുടെ കൈവശം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

ലഹരി കച്ചവടത്തില്‍ പങ്കില്ലെന്നാണ് ജിംനേഷ്യത്തിന്റെ ഉടമ പറയുന്നത്. എന്നാല്‍ കുറച്ച് നാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam