കൊച്ചി: ഡോ. ജോർജ് മരങ്ങോലിയുടെ 49-ാമത് പുസ്തകം 'ചിരിയുടെ കതിരുകൾ,' (കവിതാസമാഹാരം) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം കാക്കനാട് ഓണം പാർക്കിൽ പ്രകാശനം ചെയ്തു.
മുൻ സിയാൽ ഡയറക്ട്ടറും കെ.എസ്.ഇ.ബി. ഒമ്ബഡ്‌സ്മാനും, സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റുമായ എ.സി.കെ. നായർ അദ്ധ്യക്ഷനായ ചടങ്ങിൽ സമസ്തകേരള സാഹിത്യ പരിഷത് പ്രസിഡന്റ് ഡോ.ടി.എസ്സ്. ജോയി യശശ്ശരീരനായ മലയാളക്കരയുടെ വിമർശഹാസ്യ കവി ചെമ്മനം ചാക്കോയുടെ ഭാര്യ ബേബി ടീച്ചർക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ സലിം കുന്നുംപുറം, എ.സി.കെ. നായർ, ഡോ.എം.സി. ദിലീപ്കുമാർ, ജോഷി ജോർജ്ജ്, പോൾ മേച്ചേരിൽ, ഉണ്ണികൃഷ്ണൻ പി.എ, രാധാകൃഷ്ണൻ സൗപർണിക, ദിലീപ് കുമാർ വി.എസ്., അമ്പിളി തൃപ്പൂണിത്തുറ, ഹേമ ടി. തൃക്കാക്കര, ബിജോയ് ജോസ്, ഡോ. ജോർജ് മരങ്ങോലി എന്നിവർ സംസാരിച്ചു.
റൂബി ജോർജ്ജ് പ്രാർത്ഥനയും, ഡോ. മഞ്ജു മാലതി കവിതാലാപനവും, ഡോ. എസ്. തനൂജ വേദി നിയന്ത്രണവും നടത്തി. എച്ച് & സി ബുക്ക്‌സാണ് ഈ പുസ്തകത്തിന്റെ വിതരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
