എം. വിൻസെൻ്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ അതൃപ്തി; വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിക്കും

MAY 17, 2026, 6:34 AM

തിരുവനന്തപുരം: എം. വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിലെ അതൃപ്തിയിൽ വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലത്തീൻ സഭ ബഹിഷ്കരിക്കും. ഫിഷറീസ് വകുപ്പ് ലീഗിന് നൽകിയതിലും വിമർശനം ഉയരുന്നുണ്ട്.

ലത്തീൻ സഭയുടെ പ്രതിനിധിയായ എം. വിൻസെൻ്റിന് മന്ത്രി സ്ഥാനം നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, അത് നൽകാത്തത് സഭയോടുള്ള കടുത്ത വെല്ലുവിളിയും അവഗണനയുമാണ്. നാലാം വട്ടമാണ് എം. വിൻസെൻ്റ് ജയിക്കുന്നത്. മാത്രമല്ല, വിഴിഞ്ഞം തുറമുഖം ഉൾപ്പെടുന്ന പ്രദേശത്ത് ലത്തീൻ സഭ വലിയ സാമുദായിക ശക്തിയാണ്. അതിനാൽ ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിലും ലത്തീൻ സഭയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. അതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനമായിരിക്കുന്നത്. 

അതേസമയം, ലത്തീൻ പ്രതിനിധിയായ ആർഎസ്പിയിൽ നിന്നുള്ള ഷിബു ബേബി ജോൺ ഉള്ളതിനാലാണ് എം. വിൻസെൻ്റിന് മന്ത്രിസ്ഥാനം നൽകാത്തതെന്നാണ് കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും നേതാക്കൾ  വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam