എംഎസി എൽസ 3 കപ്പൽ അപകടം: ഇതുവരെ നീക്കിയത് 14 മെട്രിക്ക് ടൺ പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ 

JUNE 29, 2025, 4:08 AM

കൊച്ചി: എംഎസി എൽസ 3 കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തീരങ്ങളിൽ തുടർച്ചയായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ അടിയുന്നത് ആശങ്കയെന്ന് ഡിജി ഷിപ്പിംഗ്. 

കപ്പലിലെ എണ്ണ നീക്കം ചെയ്യാൻ തുടങ്ങിയിട്ടില്ല. ഓഗസ്റ്റ് വരെ സമയം വേണമെന്ന് എംഎസ്‍സി അപേക്ഷിച്ചിട്ടുണ്ട്. നന്ദ് സാരഥി കപ്പലിനു പകരം മറ്റൊരു കപ്പൽ നിരീക്ഷണത്തിനായി ചുമതലയേറ്റിട്ടുണ്ട്.

ഇതിനിടെയാണ് പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. 

vachakam
vachakam
vachakam

4 ദിവസത്തിൽ നീക്കം ചെയ്തത് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ്. ഇത് 14 മെട്രിക്ക് ടൺ വരും. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. വളണ്ടിയർമാർ ചേർന്ന് ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടൺ അവശിഷ്ടങ്ങളാണെന്നും ‍ഡിജി ഷിപ്പിങ് അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam