തിരുവനന്തപുരം: മോൺസൺ മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തിൽ ഐജി ലക്ഷ്മണക്കെതിരായ വകുപ്പ് തല അന്വേഷണം പൊലീസ് അവസാനിപ്പിച്ചു.
പുരാവസ്തു തട്ടിപ്പ് കേസിലെ മോൻസന്റെ ഇടപാടുകളിൽ നേരിട്ടു പങ്കാളിയായതോടെ ഐജി ലക്ഷ്മണ കേസിൽ പ്രതിയായിരുന്നു.
മോൺസനുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നു 2021 നവംബറിൽ ലക്ഷ്മണയെ സസ്പെൻഡ് ചെയ്തിരുന്നു.
2023 ഫെബ്രുവരിയിൽ തിരിച്ചെടുത്തെങ്കിലും സെപ്റ്റംബറിൽ വീണ്ടും സസ്പെൻഡ് ചെയ്തിരുന്നു.
ഗുരുതര കണ്ടെത്തലുകളില്ലെന്ന റിപ്പോർട്ട് ഡിജിപി നിതിൻ അഗർവാൾ സർക്കാരിന് സമർപ്പിച്ചു. ജാഗ്രത കുറവുണ്ടായെന്നും, മേലിൽ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
