ആലപ്പുഴ: തിരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും വ്യക്തിഹത്യക്കുമെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് യു. പ്രതിഭ.
യുഡിഎഫ് ബോധപൂർവ്വം ആളുകളെ ഇറക്കി വിട്ട് തന്നെ അധിക്ഷേപിക്കുകയാണെന്ന് അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ അധിക്ഷേപിച്ചവർ തന്നെ ഇപ്പോൾ നിലവിളിക്കുന്ന വിചിത്രമായ അവസ്ഥയാണ് കാണുന്നതെന്നും പ്രതിഭ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരെയുള്ള ഇത്തരം മോശം പരാമർശങ്ങൾ തിരുത്താൻ യുഡിഎഫ് നേതൃത്വം തയ്യാറാകാത്തത് പശ്ചാത്താപമില്ലാത്തതിനാലാണെന്നും അവർ കുറ്റപ്പെടുത്തി.
മുൻപ് മാധ്യമപ്രവർത്തകർക്കെതിരെ താൻ നടത്തിയെന്ന് പറയപ്പെടുന്ന പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടതാണെന്നും വീഡിയോ പൂർണ്ണമായി കണ്ടാൽ യാഥാർത്ഥ്യം ബോധ്യപ്പെടുമെന്നും പ്രതിഭ വ്യക്തമാക്കി. മാധ്യമപ്രവർത്തകർ തന്നെ തള്ളിക്കളഞ്ഞ കാര്യത്തെ യുഡിഎഫ് വീണ്ടും ആയുധമാക്കുകയാണ്.
രാഷ്ട്രീയമായ വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അധിക്ഷേപങ്ങൾ അംഗീകരിക്കാനാവില്ല. തന്നെ അധിക്ഷേപിച്ച ഇർഷാദിനെതിരെ നടപടിയെടുത്തതിൽ സന്തോഷമുണ്ടെങ്കിലും, വേദിയിലിരുന്ന മറ്റു നേതാക്കളാരും ആ പരാമർശം തിരുത്താൻ തയ്യാറായില്ലെന്നത് ഗൗരവകരമാണെന്നും അവർ പറഞ്ഞു. വിഷയത്തിൽ ഇന്ന് തന്നെ പോലീസിൽ പരാതി നൽകാനാണ് പ്രതിഭയുടെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
