ക്രിപ്റ്റോ കറൻസി തട്ടിപ്പ്; സുഭാഷ് ജോർജിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കി  എനിഗ്മറ്റിക് സ്മൈൽ കമ്പനി 

SEPTEMBER 2, 2026, 1:21 AM

കൊച്ചി: ക്രിപ്റ്റോ തട്ടിപ്പ് പരാതി ഉയർന്നതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗിലെ ടീം കൊച്ചി ബ്ല്യൂ ടൈഗേഴ്സ് ഉടമ സുഭാഷ് ജോർജിനെ  ഡയറക്ടർ സ്ഥാനത്ത് നിന്ന് പുറത്താക്കി  എനിഗ്മറ്റിക് സ്മൈൽ കമ്പനി. 

 സുഭാഷിന്റെ ക്രിപ്റ്റോയുമായി ബന്ധമില്ലെന്ന് കമ്പനി വിശദീകരിക്കുന്നത്.

കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജ് മാനുവലിനെതിരെ ഗുരുതര ആരോപണമാണ് പുറത്ത് വന്നത്. 

vachakam
vachakam
vachakam

2014 മുതൽ യു കെ ആസ്ഥാനമാക്കി കോടികളുടെ തട്ടിപ്പുകൾ സുഭാഷ് ജോർജ് മാനുവൽ നടത്തിയെന്നാണ് ആരോപണം. തുടക്കം ക്യാഷ്ബാക്ക് ബിസിനസിലായിരുന്നു. പിന്നാലെ ക്രിപ്റ്റോ കറൻസിയിലേക്ക് കടന്നു. 

കോട്ടയം കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം 99 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നായിരുന്നു ആരോപണം. 100 കോടിക്ക് മുകളിലുള്ള തട്ടിപ്പ് നടന്നുവെന്ന് ആരോപിച്ച് യുകെ മെട്രോപൊളിറ്റൻ പൊലീസിന് മുൻപിലും പരാതി എത്തിയിട്ടുണ്ട്. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam