പന്തയം തോറ്റു:  70,000 രൂപ വിലവരുന്ന കറവ പശുവിനെ ലീഗ് പ്രവർത്തകന് കൈമാറി സിപിഎം പ്രവർത്തകൻ

MAY 6, 2026, 4:41 AM

മലപ്പുറം: തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പന്തയം ജയിച്ച മുസ്തഫയ്ക്ക് കിട്ടിയത് പതിനാറു ലിറ്റർ പാലുകിട്ടുന്നൊരു പശുവിനെ. ലീഗ് പ്രവർത്തകനായ, തിരൂർ വെട്ടം പഞ്ചായത്തിലെ കാനൂർ സ്വദേശി കുന്നത്ത് മുസ്തഫയും നിറമരുതൂർ പത്തമ്പാട് സ്വദേശിയും സിപിഐഎം ബ്രാഞ്ച് മെമ്പറുമായ മഹേഷ് തമ്മിലാണ് പന്തയം വെച്ചത്. 

ഇടതുമുന്നണിക്ക് തുടർഭരണം കിട്ടുമെന്നായിരുന്നു സിപിഐഎം പ്രവർത്തകന്റെ വാദം. അങ്ങനെയുണ്ടായില്ലെങ്കിൽ തൻ്റെ ആറു കറവപ്പശുക്കളിൽ ഇഷ്ടമുള്ളതിൽ ഒന്നിനെ മുസ്‌തഫയ്ക്ക് നൽകുമെന്നായിരുന്നു വാക്ക്.

യുഡിഎഫിന് ഭരണം ലഭിച്ചില്ലെങ്കിൽ തൻ്റെ കറവപ്പശുവിനെ മഹേഷിന് നൽകാമെന്ന് മുസ്‌തഫയും ഉറപ്പുനൽകി. ഫലം എതിരായതോടെ സിപിഐഎം പ്രവർത്തകൻ മഹേഷ് വാക്കുപാലിച്ചു.70,000 രൂപ വിലവരുന്ന തന്റെ പശുവിനെ മുസ്‌തഫയ്ക്ക് കൈമാറി. വോട്ടെടുപ്പിന് 15 ദിവസം മുമ്പാണ് ഇരുവരും പന്തയം വെച്ചത്.

vachakam
vachakam
vachakam

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ മഹേഷ് മുസ്തഫയെ ഫോണിൽ വിളിച്ചു. പറഞ്ഞ വാക്ക് പാലിക്കുന്നുവെന്നും പശുവിനെ കൊണ്ടുപോകാമെന്നും പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam