ഇടുക്കി: ശാന്തൻപാറയിലെ ഓഫിസിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി സിപിഎം.
ഭൂപതിവ് നിയമം ലംഘിച്ചതിന് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിട്ടും നിർമാണ പ്രവർത്തനങ്ങൾ തുടരുകയും പിന്നീട് നിർമാണ പ്രവർത്തനങ്ങൾക്കു ഹൈക്കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തിന് പിന്നാലെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി.
താലൂക്ക് സർവെയർ അടയാളപ്പെടുത്തി നൽകിയ ഭാഗമാണ് പൊളിച്ചത്. കെട്ടിടം നിർമിച്ചത് പട്ടയമില്ലാത്ത ഭൂമിയിലാണെന്നും റോഡ് പുറമ്പോക്ക് കൈവശം വച്ചിരിക്കുന്നുവെന്നുമായിരുന്നു കണ്ടെത്തൽ.
പുറമ്പോക്ക് കയ്യേറിയാണ് മതിൽ നിർമിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണ് പാർട്ടിയുടെ നേതൃത്വത്തിൽ മതിൽ പൊളിച്ചുനീക്കിയത്.
ശാന്തൻപാറ ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിലനിൽക്കുന്ന വിവാദങ്ങൾക്ക് ഒടുവിലാണ് സംരക്ഷണ ഭിത്തി പൊളിച്ച് പ്രശ്നം തണുപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം എന്നതും ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി
വൈക്കത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വയോധികൻ ജീവനൊടുക്കിയ നിലയില്‍