'അൻവർ മൊബൈൽ രാഷ്ട്രീയം നടത്തുന്നയാൾ, രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം'; എം വി ജയരാജൻ

MAY 2, 2026, 4:19 AM

കണ്ണൂര്‍: ബേപ്പൂര്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന് മറുപടിയുമായി സിപിഐഎം നേതാവ് എം വി ജയരാജന്‍. മൊബൈല്‍ രാഷ്ട്രീയം നടത്തുന്ന ആളാണ് പി വി അന്‍വര്‍ എന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ചവറ്റുകൊട്ടയിലായിരിക്കും അന്‍വറിന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരമില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നുവെന്നും എല്‍ഡിഎഫ് ഭരണം വരുമെന്ന സൂചനയാണ് എക്‌സിറ്റ് പോളെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും എം വി ജയരാജന്‍ പ്രതികരിച്ചു. 21,000 പോളിംഗ് ഡ്യൂട്ടി ചെയ്ത ജീവനക്കാര്‍ക്ക് വോട്ടവകാശം നിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ ഭരണഘടനാവകാശം നിഷേധിക്കുകയാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കോടതിയില്‍ നിന്നും ദൗര്‍ഭാഗ്യകരമായ തീരുമാനമുണ്ടായെന്നും എം വി ജയരാജന്‍ പറഞ്ഞു.

vachakam
vachakam
vachakam

സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബി അശോകിനെയും എം വി ജയരാജന്‍ വിമര്‍ശിച്ചു. സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് ബി അശോക് നടത്തിയത് എന്നും ആരാണ് ഭരിക്കുന്നതെന്ന് നോക്കി നിലപാട് സ്വീകരിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam