സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരുമെന്ന് ബെറ്റുവെച്ചു: ഒടുവില്‍ സിപിഐയുടെ  ബ്രാഞ്ച് സെക്രട്ടറി  വാക്കുപാലിച്ചു

JUNE 24, 2025, 8:59 PM

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ മുസ്‌ലിം ലീഗില്‍ ചേരുമെന്ന് പന്തയം വെച്ച സിപിഐയുടെ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ഗഫൂര്‍ വാക്കുപാലിച്ചു. 

 മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ സുഹൃത്തുമായി ജൂണ്‍ 14-നാണ് ഗഫൂര്‍ പന്തയം വെച്ചത്.  പേപ്പറില്‍ എഗ്രിമെന്റ് വരെ തയ്യാറാക്കിയാണ് ഇരുവരും ബെറ്റ് വെച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ലീഗ് പ്രവര്‍ത്തകനായ ഷെരീഫുമായായിരുന്നു ബെറ്റ്. സ്വരാജ് തോറ്റാല്‍ ഷെരീഫിന്റെ പാര്‍ട്ടിയില്‍ താന്‍ ചേരാമെന്ന് ഗഫൂറും ഷൗക്കത്ത് തോറ്റാല്‍ പൊതുപ്രവര്‍ത്തനം തന്നെ താന്‍ അവസാനിപ്പിക്കാമെന്ന് ഷെരീഫും പരസ്പരം ബെറ്റ് വയ്ക്കുകയായിരുന്നു.

vachakam
vachakam
vachakam

 ഇതോടെ വാക്കുപാലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച് ഗഫൂര്‍ ഷെരീഫിന്റെ വീട്ടിലെത്തി. ഇനിമുതല്‍ മുസ്‌ലിം ലീഗിനായി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തയ്യാറാണെന്നും ഗഫൂര്‍ അറിയിച്ചു. തുടര്‍ന്ന് മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിക്കുകയും ചെയ്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam