വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ

APRIL 18, 2024, 9:27 PM

കൊച്ചി: കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നതായി ഐഎംഎ. ഏപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി.

ഐഎംഎയുടെ ആഭിമുഖ്യത്തില്‍ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്‌ധ ഡോക്ടർമാർ ചേർന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍.

എന്നാല്‍, ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി.

vachakam
vachakam
vachakam

കോവിഡ് വീണ്ടും സജീവമാകുന്നതില്‍ ജാഗ്രത വേണമെന്നും യോഗത്തില്‍ വിലയിരുത്തി. അതേസമയം മഴക്കാലം മുൻനിർത്തി ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കണമെന്നും ഭക്ഷ്യവിഷബാധയ്ക്കെതിരേ മുൻകരുതല്‍ സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam