കൊല്ലം: മയക്കുമരുന്ന് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഭാര്യയുടെ സഹായത്തോടെ രക്ഷപ്പെട്ട പ്രതി പിടിയിൽ. കിളികൊല്ലൂർ കല്ലുതാഴം വയലിൽ പുത്തൻവീട്ടിൽ അജു മൺസൂർ (26) ആണ് പിടിയിലായത്. അജുവിനെ രക്ഷപ്പെടുത്താൻ സഹായിച്ച ഭാര്യ ബിൻഷയും പിടിയിലായി.
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു സംഭവം നടന്നത്. സ്‌റ്റേഷന് മുന്നിൽ സ്‌കൂട്ടറിൽ കാത്തുനിന്ന ഭാര്യയാണ് പ്രതിയെ രക്ഷപ്പെടുത്തിയത്. തമിഴ്‌നാട് ധർമ്മപുരിക്ക് സമീപം തോപ്പൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. പോലീസ് ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഇതിന് മുമ്പും മയക്കുമരുന്ന് കേസിൽ പലതവണ പിടിക്കപ്പെട്ടയാളാണ് അജു. പ്രതിയെ പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ എൻഡിപിഎസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ആണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി സ്റ്റേഷനിൽ നിന്നും ഇറങ്ങിയോടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
