തൃശ്ശൂർ: പൂരം പ്രദർശന ഉദ്ഘാടന വേദിയിൽ പാചകവാതക പ്രതിസന്ധി ചർച്ചയായതോടെ വിവാദം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വേദിയിൽ പ്രശ്നങ്ങൾക്ക് തുടക്കമായത്.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും പ്രസംഗത്തിൽ പാചകവാതക ക്ഷാമം ഉയർത്തിക്കാട്ടി. ക്ഷേത്രങ്ങളിലെ അന്നദാനത്തിനും ഇത് വെല്ലുവിളിയാകുന്നതായി ചൂണ്ടിക്കാട്ടി, തൃപ്രയാർ ക്ഷേത്രത്തിൽ ചില ദിവസങ്ങളിൽ അന്നദാനം മുടങ്ങിയതായി കെ. രവീന്ദ്രൻ പറഞ്ഞു.
തുടർന്ന് മറുപടിക്കായി വീണ്ടും മൈക്ക് എടുത്ത സുരേഷ് ഗോപി, ഇത്തരം പരിപാവന വേദികളെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
പ്രതിസന്ധി നിയന്ത്രിക്കാൻ ഹോട്ടലുകൾക്കും കമ്യൂണിറ്റി കിച്ചണുകൾക്കും ഗ്യാസ് വിതരണം നിയന്ത്രിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രശ്നങ്ങൾ ഉണ്ടായാൽ ജില്ലാ കളക്ടറെ അറിയിക്കേണ്ടതുണ്ടെന്നും, ജനങ്ങളുടെ സഹകരണം ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ പാറമേക്കാവ് ക്ഷേത്രത്തിനും പൂരം പ്രദർശന സ്റ്റാളുകൾക്കും ആവശ്യമായ ഗ്യാസ് സിലിണ്ടറുകൾ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. വേദിയിൽ ഉണ്ടായ വിവാദ പ്രസംഗത്തെ തുടർന്ന് കൗൺസിലർ ജോയ് ബാസ്റ്റിൻ ക്ഷമാപണം നടത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
