തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർക്കെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് രംഗത്ത്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ബംഗളൂരുവിലെ വീടിന്റെ കാര്യം മറച്ചുവെച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഏകദേശം 1.07 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ വസതിക്ക് 200 കോടി രൂപയോളം വിലവരുമെന്നാണ് അവകാശവാദം. മാർച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീതും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ തള്ളിക്കളഞ്ഞ് എൻഡിഎ പക്ഷം രംഗത്തെത്തി. രാജീവ് ചന്ദ്രശേഖറെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് അഡ്വ. എസ് സുരേഷ് ആരോപിച്ചു. ഇത്തരം ആരോപണങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെന്നും അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിയിൽ 65 കോടി രൂപയുടെ വർധനവുണ്ടായതും രാഷ്ട്രീയ ചര്‍ച്ചയാകുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
