മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് ഡിജിറ്റലായി പുറത്താക്കാം; 'കടക്ക് പുറത്ത്' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്

FEBRUARY 2, 2026, 3:41 AM

തിരുവനന്തപുരം: പിണറായി വിജയന്‍ കടക്ക് പുറത്ത് എന്ന ശക്തമായ മുദ്രാവാക്യവുമായി പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്. ക്യാംപെയിനിന്റെ ഭാഗമായി കുറ്റപത്രവും വെബ്‌സൈറ്റും പുറത്തിറത്തി.

ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയെ കസേരയില്‍ നിന്ന് പുറത്താക്കാന്‍ കഴിയുന്ന രീതിയിലാണ് വെബ് സൈറ്റ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജനങ്ങളുടെ സര്‍ക്കാരിനെതിരായ പരാതികള്‍ രേഖപ്പെടുത്താനും സൗകര്യമുണ്ടാകും.

മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍ക്കൊള്ളിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ kadakkupurathu.com എന്ന് നേരിട്ട് ടൈപ്പ് ചെയ്‌തോ വെബ്‌സൈറ്റിലേക്ക് എത്തിച്ചേരാനാകും. വെബ്‌സൈറ്റില്‍ പി.ആര്‍ ഭരണം മുതല്‍ അമ്പല മോഷണം വരെയുള്ള കുറ്റപത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വിവിധ മേഖലകളിലെ സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ തുറന്നു കാട്ടുന്നതാണ് കുറ്റപത്രം. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, അമ്പലക്കൊള്ള, ലഹരി ഉപയോഗം, വന്യജീവി ആക്രമണങ്ങള്‍, മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളാണ് കുറ്റപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam