കോട്ടയം: രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനായ ജോസഫ് വാഴയ്ക്കന് സീറ്റില്ലെന്ന് സൂചന. ഇദ്ദേഹത്തെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലായി എട്ടുമണ്ഡലങ്ങളിലേക്ക് പരിഗണിച്ചിരുന്നു.
ഏറ്റുമാനൂർ സീറ്റിലേക്കായിരുന്നു അവസാനം പരിഗണിച്ചിരുന്നത്. വാഴയ്ക്കന് പകരം നാട്ടകം സുരേഷാകും സ്ഥാനാർഥിയാകാൻ സാധ്യത എന്നാണ് വിവരം. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ പേര് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേക്കും പരിഗണിക്കുന്നുണ്ട്.
നാട്ടകം സുരേഷ് ഏറ്റുമാനൂരിലേക്ക് മാറിയാൽ പ്രൊഫ. റോണി കെ ബേബിയാകും കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുക.
സിപിഎമ്മും ബിജെപിയും ബലാബലം നിൽക്കുന്ന നേമത്ത് കോർപ്പറേഷൻ കൗൺസിലർ കൂടിയായ കെ.എസ് ശബരിനാഥനെ സ്ഥാനാർഥിയാക്കുമെന്നാണ് വിവരം. പൂഞ്ഞാറിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
