'യൂ ടൂ ബ്രൂട്ടസ്...! വി.ഡിയെ ക്രൂശിക്കാൻ ഇറങ്ങിയാൽ താങ്കളെയും ജനം ശിക്ഷിക്കും; ഷാഫി പറമ്പിൽ എംപിക്ക് രൂക്ഷ വിമർശനം

MAY 12, 2026, 4:31 AM

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്ക് കോണ്‍ഗ്രസ് സൈബർ അണികളുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്.

'നമ്മള് ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു' എന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉൾപ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ജനവികാരം മാനിക്കണമെന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് കമന്റുകളിലെ പൊതുവായ ആവശ്യം.

'വർത്തമാന കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയക്കാരനാണ് കെസി, ജനങ്ങളെ വിഡ്ഢികളാക്കരുത്, വിഡിയാണ് ഗെയിം ചെയ്ഞ്ചർ, ഇപ്പോൾ വിഡി യെ ക്രൂശിക്കാൻ ഇറങ്ങുന്ന താങ്കളെയും ജനം ശിക്ഷിക്കും, യൂ ടൂ ബ്രൂട്ടസ്' എന്നെല്ലാമാണ് കമന്‍റുകൾ.

vachakam
vachakam
vachakam

പിന്തുണയും ആൾക്കൂട്ടവും താങ്കളെന്ന വ്യക്തിക്കുള്ളതാണ് എന്ന ധാരണയുണ്ടെങ്കിൽ അത് തെറ്റിദ്ധാരണയാണെന്നും ഇപ്പോൾ ജയിച്ച ജനപ്രതിനിധികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ വന്നിട്ടുണ്ടെങ്കിൽ അതാണ് ജനശക്തിയെന്നും അതിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും ചിലർ ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ച് വർഷത്തെ വിഡി സതീശന്‍റെ കഠിനാധ്വാനമാണ് യുഡിഎഫിന് കരുത്ത് നൽകിയത്, അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്താൻ ശ്രമിച്ചാൽ വരുംകാലങ്ങളിൽ നിയമസഭ കാണാൻ ഷാഫിക്ക് കഴിയില്ലെന്ന് ചിലർ പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam