കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ 7 ലക്ഷം രൂപയും ബൈക്കുമായി കളക്ഷന്‍ ഏജന്‍റ്  മുങ്ങി  

MAY 30, 2025, 3:18 AM

തൃശൂർ: കെട്ടിട നിർമ്മാണ സ്ഥാപനത്തിലെ കളക്ഷൻ തുകയായ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ കളക്ഷൻ ഏജൻറിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. 

ട്രാവൻകൂർ ബിൽഡ് വെയർ എന്ന സ്ഥാപനത്തിലെ കളക്ഷൻ ഏജൻറാണ് ഇയാൾ. 

പഴുവിൽ കുറുമ്പിലാവ് സ്വദേശി കിരൺ (34) ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ കിരൺ ഇടുക്കിയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ  വലപ്പാട് പൊലീസ് സംഘം കിരണിനെ പിടികൂടുകയായിരുന്നു.  

vachakam
vachakam
vachakam

മാർച്ച് ഒന്ന് മുതൽ സ്ഥാപനത്തിലെ കെട്ടിട നിർമ്മാണ സാമഗ്രികൾ വിറ്റ വകയിലുള്ള കളക്ഷൻ തുകയായ ഏഴ് ലക്ഷം തിരികെ നൽകിയില്ല. ജോലി സമയത്ത് ഉപയോഗിക്കാൻ കൊടുത്ത യൂണികോൺ ബൈക്കും മൊബൈൽ ഫോണുമായി കടന്നു കളയുകയുമായിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam