പത്തനംതിട്ട: ചൊവ്വാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങള്‍ ചോര്‍ന്നു. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പുറത്തായത്. ഇത് ഇപ്പോള്‍ ബ്ലോഗില്‍ പ്രചരിക്കുന്നുണ്ട്. ഇക്കൊല്ലം പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പകര്‍പ്പുകളാണിവ.
പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നത് വിവാദമായതിന് പിന്നാലെയാണ് പാഠപുസ്തകച്ചോര്‍ച്ച. ഈ ബ്ലോഗിലെ ഉള്ളടക്കം തയ്യാറാക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപകരാണെന്നത് ബ്ലോഗില്‍ നിന്ന് വ്യക്തവുമാണ്. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ചില ട്യൂഷന്‍ സെന്ററുകളിലെ അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ ചോര്‍ന്ന പുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബയോളജിയുടെ ഇംഗ്ലീഷ്, മലയാളം മീഡിയം വിഭാഗങ്ങളിലെ പുസ്തകങ്ങള്‍, കെമിസ്ട്രിയുടെ മലയാളം മീഡിയത്തിലെ പുസ്തകം എന്നിവ ചോര്‍ന്നവയിലുണ്ട്. ബയോളജി പാഠങ്ങളുടെ പിഡിഎഫ് അതേപോലെയാണ് വന്നിട്ടുള്ളത്. എന്നാല്‍, അച്ചടിച്ച പുസ്തകത്തില്‍ നിന്ന് സ്‌കാന്‍ ചെയ്‌തെടുത്തതാണ് കെമിസ്ട്രിയുടെ പാഠഭാഗങ്ങള്‍. ബയോളജി വ്യാഴാഴ്ചയും കെമിസ്ടി ശനിയാഴ്ചയുമാണ് അപ്‌ലോഡ് ചെയ്തത്.
പത്താംക്ലാസിലെ മറ്റ് വിഷയങ്ങളുടെ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ പകര്‍പ്പുകളും കിട്ടുമെന്ന് അറിയിപ്പു കൊടുത്തിട്ടുണ്ട്. അവ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിലും ആ പുസ്തകങ്ങളിലെ ഓരോ അധ്യായത്തിലും എന്തൊക്കെയാണ് പഠിക്കാനുള്ളതെന്നതിന്റെ പട്ടിക മുഖപേജില്‍ തന്നെ കൊടുത്തിട്ടുണ്ട്. ഓരോ പേജിന്റെയും ചുവടെ ബ്ലോഗിന്റെ വിലാസവും വാട്സാപ്പ് നമ്പറും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്