കൊച്ചി: കലൂർ സ്റ്റേഡിയത്തിൽവെച്ച് ഉമാതോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ സംഭവത്തിൽ അപകടത്തിന്റെ പൂർണ്ണ ഉത്തരവാദികൾ മൃദംഗ വിഷനാണെന്നാണ് കുറ്റപത്രം.
അപകടവുമായി ബന്ധപ്പെട്ട് സ്റ്റേജ് ഉടമകളായ ജിസിഡിഎ, പരിപാടി നടത്തിപ്പുകാരായ മൃദംഗ വിഷൻ,പൊലീസ് എന്നിവർക്കെതിരെയായിരുന്നു പ്രധാനമായും ആരോപണം ഉയർന്നിരുന്നത്.
എന്നാൽ കുറ്റപത്രത്തിൽ ജിസിഡിഎയെയും പൊലീസിനെയും പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. പാലാരിവട്ടം പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും.
സ്റ്റേജ് നിർമാണത്തിന് നൽകിയിരുന്ന മാനദണ്ഡങ്ങൾ മൃദംഗ വിഷൻ പാലിച്ചിരുന്നില്ലെന്നും കുറ്റപത്രത്തിലുണ്ട്. ഒരാഴ്ചക്കുള്ളിൽ കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്