ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറിൽ വേവിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
ഭാര്യ വെങ്കട മാധവിയോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു ഇയാൾ താമസം. ഇവർക്കിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു.
ജനുവരി 18ന് ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിന് ഇയാളെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്നും ഇയാൾ പോലീസിനോട് പറയുന്നത്.
കൊലപാതകത്തിന് ശേഷം വേവിച്ച ശരീര ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നു. ഗുരുമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്