കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; മുസ്ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ

MAY 7, 2026, 12:27 AM

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ മുസ്ലിം ലീഗ് വി ഡി സതീശനെ പിന്തുണച്ചതിനെതിരെ പ്രതികരിച്ച് മാത്യു കുഴൽനാടൻ. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും തിരിച്ചും അതേ സമീപനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി മുസ്ലിം ലീഗ് ആക്രമിക്കപ്പെട്ടപ്പോഴെല്ലാം കോൺഗ്രസ് ഒപ്പമുണ്ടായിരുന്നുവെന്നും മുന്നണിയിൽ പരസ്പര ധാരണയോടെയാണ് മുന്നോട്ട് പോകേണ്ടതെന്നും മാത്യു കുഴൽനാടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോൺഗ്രസിൽ അഭിപ്രായ ഭിന്നതകളില്ലെന്നും പാർട്ടി തീരുമാനിക്കുന്ന വ്യക്തി തന്നെയാകും മുഖ്യമന്ത്രിയെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ജനാധിപത്യപരവും നീതിയുക്തവുമായ തീരുമാനമാണ് ഉണ്ടാകുകയെന്നും വിജയത്തിന്റെ പ്രാധാന്യം ആരും മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷിയോഗം ഉടൻ ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൽ വാസ്നിക് എന്നിവർ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും. ഘടകകക്ഷി നേതാക്കളുമായും ചർച്ചകൾ നടക്കും.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടുന്ന പ്രമേയം നിയമസഭാ കക്ഷിയോഗം പാസാക്കുമെന്നാണ് സൂചന. നിരീക്ഷകർ ദില്ലിയിൽ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam